*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
കഥയ്ക്ക് കലയ്ക്ക് ഒരു രസതന്ത്രമുണ്ട്; അതിന്‍റേതായ മുന്‍മാതൃകകളില്ലാത്ത ഒരു കെമിസ്ട്രിയുണ്ട്. അതിലെത്തിപ്പെടുക അതിനോടു സമരസപ്പെടുക സ്വയം നിവര്‍ത്തിക്കപ്പെടേണ്ട ഒന്നാണ്. അതു താനേ സംഭവിക്കണം. അതിനായുള്ള ഉള്ളുരുക്കമാണ് ക്രിയാത്മക രചനയിലെ പേറ്റുനോവ്. ഇവിടെ കെ.എ. ഉണ്ണിത്താന്‍ ആ വഴിതുടക്കത്തില്‍ എത്തിപ്പെട്ടിരിക്കുന്നു എന്നതാഹ്ലാദകരമാണ്. ഇനിയും താണ്ടുവാന്‍ ദൂരമേറെയുള്ളപ്പോഴും ദിശാചാലിലെത്തിപ്പെടുക വലിയ കാര്യമാണ്. നല്ല യാത്ര നേരട്ടെ! ജോണ്‍പോള്‍ നിലാവിന്‍റെ കെമിസ്ട്രി പാട്ടുകാരുടെ കഥ പറയുകയാണ്. ലോകം അറിയപ്പെടുന്ന പല സംഗീതജ്ഞരും കഥകളില്‍ കടന്നുകൂടുന്നു. വളരെ അര്‍ത്ഥവത്തായും രചനയുടെ വൈദഗ്ധ്യം കൈവിടാതെയും ഉണ്ണിത്താന്‍ കഥകള്‍ അവതരിപ്പിക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങളും ജീവിതവീക്ഷണങ്ങളിലെ അതിഗംഭീരമായ വ്യക്തിത്വങ്ങളായി മാറുന്നു. കഥയുടെ തനിമയും പൊലിമയും സംഭാഷണവും അത്യന്തം ഹൃദ്യമായി മാറുകയാണ് ഈ കഥാസമാഹാരത്തില്‍. ഡോ. എം.സി. ദിലീപ്കുമാര്‍