പാണ്ടമിക് കാലത്തെ പ്രവാസ ജീവിതത്തെ സൂക്ഷ്മമായും കൃത്യമായും അടയാളപ്പെടുത്തുന്ന നോവല്‍. മനുഷ്യജീവിതം അതിസങ്കീര്‍ണതകളിലേക്ക് നീങ്ങിയപ്പോഴും മരണത്തിന്റെ കയങ്ങളില്‍നിന്ന് മനുഷ്യജീവനെ പിടിച്ചുയര്‍ത്താന്‍ ഒരു കൂട്ടം മനുഷ്യര്‍ നടത്തുന്ന നിശ്ശബ്ദ യുദ്ധങ്ങളുടെ അതിഭാവുകത്വമില്ലാത്ത അനുഭവസാക്ഷ്യങ്ങള്‍. ഭാഷയുടെ തെളിച്ചവും അഖ്യാനചാരുതയും ഇരുണ്ട ജീവിതങ്ങളുടെ അപൂര്‍വ ചിത്രീകരണങ്ങളും വായനയുടെ പുതുവസന്തം തീര്‍ക്കുന്നു. ഒരു പാണ്ടമിക് കാലത്തെ അതിജീവന ചിത്രങ്ങള്‍.