Nithinte Pustakam(Malayalam)


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

നിതിൻ സത്യസന്ധനാണ്.പക്ഷേ അത് മറ്റുള്ളവർ പ്രതീക്ഷിക്കുന്നതു പോലെയല്ലെന്നു മാത്രം. മനുഷ്യർക്കിടയിൽ അവൻ ഒരു നിസ്സഹായത അനുഭവിക്കുന്നു. അതുകൊണ്ടാണ് ഇരുപതുകളിലെത്തിയ അവൻ തന്നെയും ലോകത്തെയും നിർവ്വ്യാജം നിരീക്ഷിക്കുന്നതും മറ്റൊരു നിവൃത്തിയുമില്ലാതെ രേഖപ്പെടുത്തുന്നതും. അവിടെ തെളിയുന്ന ആഖ്യാനം ഋജുവല്ല സുമുഖവുമല്ല. 2002-ന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ അക്കാലത്തെ മറ്റനേകം ചെറുപ്പക്കാരെയും പോലെ തന്റെ ചുറ്റുമുയരുന്ന നാഗരികതയുടെ ബഹുസ്വരമായ കാലുഷ്യങ്ങളെയും സാദ്ധ്യതകളെയും അഭിമുഖീകരിക്കുന്നതാണ് ഈ രചന. അഭിലാഷ് മേലേതിലിന്റെ നിതിന്റെ പുസ്തകം മറ്റൊരിടത്തേക്കും പറന്നകലാതെ നമ്മുടെ കണ്മുന്നിലെ ഒരൊറ്റയിടത്തിൽ തന്നെ മണിക്കൂറുകളോളം ചുറ്റിത്തിരിയുന്ന ഒരു പക്ഷി നൽകുന്ന ഉത്കണ്ഠ പോലെ ഒരാൾക്കും ആശ്വാസം പകരാനാവാത്ത അലച്ചിലാണ് ആർക്കും രൂപഭദ്രമാക്കാനാകാത്ത ആവിഷ്കാരമാണ് യൗവനം എന്ന ഒരു ആഖ്യാനത്തിലേക്ക് ഈ നോവൽ വികസിക്കുന്നതായി ഞാൻ കാണുന്നു. - അജയ് പി. മങ്ങാട്ട്
downArrow

Details