തിരക്കഥാകൃത്തും നോവലിസ്റ്റുമായ ജിന്‍സന്‍ ഇരിട്ടിയുടെ ആശയലോകം വിപുലവും പുതുമയാര്‍ന്നതുമാണ്. ആസുരവും കലാപകലുഷിതവും പ്രക്ഷുബ്ധവുമാണ് വര്‍ത്തമാനകാലം. ഇത് ഏതെങ്കിലും പ്രദേശത്തിന്റെ മാത്രം ശാപമല്ല. ഭൂഗോളത്തെ ആകെ ഗ്രസിച്ചിരിക്കുന്ന വിധിയാണ്. അതിലേറെയും ബലിയാടുകളാകുന്നത് നിരാലംബരായ സ്ത്രീകളും കുട്ടികളുമാണ്. അവരുടെ തേങ്ങലുകളും വ്യാകുലതകളും കടുത്ത നിറത്തില്‍ ചാലിച്ചു ചേര്‍ത്ത സൃഷ്ടികളാണ് ജിന്‍സന്‍ ഇരിട്ടിയുടെ ''നിയമാവര്‍ത്തനം'' എന്ന കഥാസമാഹാരം. ഡോ. ജോര്‍ജ് ഓണക്കൂര്‍