*COD & Shipping Charges may apply on certain items.
Review final details at checkout.
₹259
₹295
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
തിരുവിതാംകൂറിന്‍റെ പശ്ചാത്തലത്തില്‍ നിഷ്കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് നിയോഗസ്മൃതി. തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവല്‍ ആത്മാംശം തുളുമ്പുന്ന രചനാശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പൂഞ്ചിറ എന്ന ഗ്രാമത്തിലേക്ക് അനുവാചകരെ ആനയിക്കുന്ന നോവലിസ്റ്റ് അവിടത്തെ ജാതിവ്യവസ്ഥ ഈശ്വരവിശ്വാസം ഇടയ്ക്ക് തല പൊക്കുന്ന പക വിദ്വേഷം നാട്ടുകാരുടെ ഒരുമ എന്നിവയെല്ലാം കാവ്യാത്മകതയോടെ അവതരിപ്പിക്കുന്നു. മതാതീതമായ ഒരു കാഴ്ചപ്പാടിന്‍റെ വെളിച്ചം ഈ നോവലില്‍ വേറിട്ടു നില്‍ക്കുന്നു. ജ്ഞാനവും നര്‍മ്മവും കയ്പും മധുരവും സ്നേഹവും ചതിയും ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞുനില്‍ക്കുന്ന ഈ നോവല്‍ പോയകാലത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്കുള്ള മാറ്റത്തിന്‍റെ വളര്‍ച്ചകൂടിയാണ്.