*COD & Shipping Charges may apply on certain items.
Review final details at checkout.
₹226
₹310
27% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാള നോവല്‍ - ചെറുകഥാ സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട എഴുത്തുകാരിലൊരാളാണ് സാറാ തോമസ്. ലളിതമായ ഭാഷയും അതിലളിതമായ ആഖ്യാനശൈലിയുമാണ് സാറാ തോമസിന്റെ രചനകളുടെ സവിശേഷത. അരികുവല്ക്കരിക്കപ്പെട്ടവരുടെ പ്രതിസന്ധികള്‍ സാറാ തോമസിന്റെ രചനാലോകത്തിലൂടെ വായനാ സമൂഹത്തിനു മുമ്പിലെത്തി. സ്ത്രീ ദളിത് പരിസ്ഥിതി വാദങ്ങള്‍ തീവ്രമായ രീതിയില്‍ കേരളീയ സമൂഹത്തില്‍ ഉയര്‍ന്നു വരുന്നതിനു മുമ്പേതന്നെ അത്തരം വിഷയങ്ങളെ അന്വേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും ആഴത്തിലറിഞ്ഞ് തന്റെ രചനകളിലൂടെ അവതരിപ്പിക്കുവാന്‍ സാറാ തോമസിനു കഴിഞ്ഞു. ദൈവമക്കളും വലക്കാരും നാര്‍മടിപ്പുടവയും അതിനുള്ള തെളിവുകളാണ്. സാഹിത്യലോകത്തെ നിശ്ശബ്ദ സാന്നിദ്ധ്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സാറാ തോമസിന്റെ ഓര്‍മ്മക്കുറിപ്പുകളും കഥകളും അഭിമുഖങ്ങളും പഠനങ്ങളും ഉള്‍പ്പെടുന്ന ഗ്രന്ഥമാണ് നിഴലും വെളിച്ചവും. സാറാ തോമസിന്റെ ജീവിതത്തെയും കൃതികളെയും അറിയുന്നതിനു വായനക്കാരനെ പ്രാപ്തനാക്കുന്ന ഈ ഗ്രന്ഥം വായനാ സമൂഹത്തിനായി സമര്‍പ്പിക്കുന്നു.