പുരുഷ കേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയുടെ ഇരയായി രുന്നു രാമായണത്തിലെ സീത. അവൾ പ്രതികരിക്കാനും പ്രതിഷേധിക്കാനും ആഗ്രഹിച്ചിട്ടുണ്ടാവും. പക്ഷേ സമൂഹം അതിന് അനുവാദം നല്‌കിയില്ല. അവസാനം സ്വന്തം ദേഹം വെടിഞ്ഞ് സീത പ്രതികരിച്ചു. ആത്മാവിനെ ചോദ്യം ചെയ്യാനും പരീക്ഷിക്കുവാനും പുരുഷ മേധാവിത്വം അശ ക്തമാണെന്ന് അങ്ങനെ സീത തെളിയിച്ചു. ഒന്നിനെയും ചോദ്യംചെയ്യാതെ അനുസരിക്കുന്ന സീതയുടെ ശീലം ശീല ക്കേടായി കണ്ടിരുന്ന നോവലിസ്റ്റ് ഇതോടെ മുൻവിധികൾ മാറ്റിവച്ച് നിർണ്ണായക നിമിഷങ്ങളിലെ സീതയുടെ മൗന ങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിക്കയാണ്. ഇവിടെ പുരുഷ സമൂഹത്തിന്റെ തെറ്റായ കാഴ്‌ചപ്പാടുകളെ ചോദ്യംചെയ്യുന്ന കഥാപാത്രമായി സീത മാറുന്നു.