*COD & Shipping Charges may apply on certain items.
Review final details at checkout.
₹101
All inclusive*
Qty:
1
About The Book
Description
Author
ഒരിക്കല്‍ സരസ്വതി നദിക്കരയില്‍ വച്ച് ദ്രൗപതിയെ ജയദ്രഥന്‍ ആക്രമിയ്ക്കുകയും ബന്ധിക്കുകയും ചെയ്തു ഇതറിഞ്ഞ പാണ്ഡവര്‍ സിന്ധുരാജ്യത്തേയ്ക്ക് കുതിച്ചു. ജയദ്രഥനെ യുദ്ധത്തില്‍ പരാജയ പ്പെടുത്തിയ ഭീമന്‍ ജയദ്രഥനെ വധിക്കാന്‍ ഒരുങ്ങി. എന്നാല്‍ അര്‍ജ്ജുനന്റെ മുന്നില്‍ ദുശ്ശള കരഞ്ഞ പേക്ഷിച്ചു തന്റെ പതി ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ് എങ്കിലും മാപ്പ് നല്‍കണമെന്നും തന്നെ വിധവയാക്കരുത് എന്നും അവള്‍ തന്റെ പ്രിയ സഹോദരനുമുന്നില്‍ കേണു. സഹോദരിയോടുള്ള അട ങ്ങാത്ത വാത്സല്യം ഒരുവശത്തും തന്റെ പ്രിയ പത്‌നിയോടുള്ള അടങ്ങാത്ത സ്‌നേഹം മറുവശത്തുമായ പ്പോള്‍ അര്‍ജ്ജുനന്‍ ആശയക്കുഴപ്പത്തിലായി എങ്കിലും ഭീമനെ അര്‍ജ്ജുനന്‍ തടഞ്ഞു ദുശ്ശള തങ്ങളുടെ സഹോദരിയാണെന്നും അവളെ വിധവയാക്കാന്‍ പാടില്ലെന്നും ധര്‍മ്മപുത്രര്‍ വഴി അര്‍ജ്ജുനന്‍ ഭീമനെ അറിയിച്ചു. എന്നിട്ടും അരിശം തീരാത്ത ഭീമന്‍ ജയദ്രഥന്റെ തല മുണ്ഡനം ചെയ്ത് വിട്ടയച്ചിരുന്നു. തന്റെ സഹോദരിയോടുള്ള സ്‌നേഹം പലപ്പോഴും അര്‍ജ്ജുനനെ നിസ്സംഗനാക്കിയിരുന്നു.