അതിവിപുലമായൊരു കവിതാശേഖരത്തില്‍നിന്ന് ഏതാനും ചിലത് തെരഞ്ഞെടുക്കാനുള്ള ഏതുദ്യമവും തൃപ്തി നല്‍കാത്തതും അതുകൊണ്ടുതന്നെ വേദനാകരവുമാവുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ചങ്ങമ്പുഴക്കവിതകളുടെ ആരാധകര്‍ക്കിടയില്‍പ്പോലും അദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിതയേതെന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. എന്റെ കൗമാരകാലത്ത് ഏതാണ്ടൊരേ പ്രായക്കാരായ കുറെ ആരാധകര്‍ക്കിടയില്‍ ചങ്ങമ്പുഴയുടെ മാസ്റ്റര്‍പീസേത് എന്നൊരു വിവാദമുണ്ടായത് ഇന്നുമോര്‍ക്കുന്നു. രമണന്‍ എന്നു ചിലര്‍. എന്നാല്‍ വാഴക്കുല എന്നു മറ്റു ചിലരും വാദിച്ചു. ഒരൊത്തുതീര്‍പ്പിലുമെത്താതെ വാദിച്ചു പിരിയാനേ കഴിഞ്ഞുള്ളൂ. ഇവിടെയും ഇഷ്ടാനിഷ്ടങ്ങള്‍ ഒരളവിലെങ്കിലും ബാധിക്കാതെ വയ്യാ. ഒരു സമാധാനം മാത്രം: നിങ്ങള്‍ക്കിഷ്ടപ്പെട്ട ചില കവിതകള്‍ ഈ സഞ്ചികയില്‍പ്പെടാതെ പോയിട്ടുണ്ടാവാം. പക്ഷേ ഇവിടെ ഞാന്‍ തെരഞ്ഞെടുത്തവ നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടവതന്നെയാവും.ഒ എന്‍ വി കുറുപ്പ്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.