മനസ്സിന്റെ ജാലകങ്ങളിൽ വന്ന് മുട്ടുന്ന സ്വനങ്ങളോരോന്നും വികാരത്തിന്റെ ഓളപ്പരപ്പിൽ നിന്ന് വരുന്നവയാണ്. മനുഷ്യബന്ധത്തിൻ്റെ ഓളങ്ങൾ. സുബ്രഹ്മണ്യത്തിൻ്റെ ഓരോ കഥകളും ഓരോ ഓളമാണ്. കാരുണ്യത്തിന്റേതും സ്നേഹത്തിന്റേതുമായ നുരകൾ അതിൽ പറ്റി നില്ക്കുന്നു. പാരായണക്ഷമമായ ഈ കൊച്ചുകഥകൾ ജീവിതത്തിന്റെ ആഴങ്ങൾ കാണിച്ചു തരുന്നവയാണ്. ജീവിതത്തിൻ്റെ നിറക്കാഴ്ചകൾക്കു നേരെ ഗൗരവതരമായി ചിന്തിക്കുകയും ലളിതസൗമ്യമായി സംവദിക്കുകയും ചെയ്യുന്ന ഈ കഥകൾക്ക് അനിതരസാധാരണമായ കാന്തിപ്രഹർഷമാണ്. രചനാശില്പത്തിൻ്റെ ലാവണ്യം വായനക്കാർക്ക് അനവദ്യമായ അനുഭൂതി പ്രദാനം ചെയ്യുന്നു. കാച്ചിക്കുറുക്കിയ കവിത പോലെ ലാവണ്യം ചുരത്തുന്ന കഥകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.