വായനക്കാര്‍ എഴുത്തിനപ്പുറത്തേക്ക് സഞ്ചരിക്കുമ്പോഴാണ് കഥ ദാര്‍ശനിക തലത്തിലേക്കുയരുക. നമ്മുടെ തന്നെ ആത്മഗതങ്ങളാണീ കഥകള്‍. സ്വകാര്യതയില്‍ അഴിഞ്ഞാട്ടക്കാരല്ലാത്ത ആരാണുള്ളത്? നിത്യവും വികസിക്കുന്ന വ്യക്തിയും സമൂഹത്തിന്റെ നിയത സങ്കല്പങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ടി കെ ശങ്കരനാരായണന്റെ കഥകളിലെ മുഖ്യ പ്രമേയം. അപൂര്‍വ്വ സുന്ദരങ്ങളായ പതിനാലു കഥകള്‍.