Ore Oru Pen Matha Grandham

About The Book

പുതിയകാലം നേരിടുന്ന വിഹ്വലതകളുടെയും വെല്ലുവിളികളുടെയും ആകെത്തുകയാണീ നോവല്‍. ഓരോരോ കാരണങ്ങളാല്‍ സ്വന്തം ഭൂമികയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ആളുകള്‍ കാദംബരി ദീദി അമ്മ- ഇവര്‍ മൂന്നാംലോകരാജ്യത്തെ സാമൂഹികാവസ്ഥയുടെ ഇരകളാണ്. ആ നിലയില്‍ അവരുടെ അതിജീവനത്തിന് സാര്‍വലൗലികമാനം നല്‍കാന്‍ നോവലിസ്റ്റ് ദിലീപ് പയ്യോര്‍മലയ്ക്കു കഴിഞ്ഞിട്ടുണ്ട്. സോക്രട്ടീസ് കെ. വാലത്ത് പ്രണയവും കലാപവും വര്‍ഗീയതയും എന്നപോലെ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീജീവിതവും ഒഴുക്കില്‍ പറയുന്ന കൃതി. വര്‍ത്തമാനകാലത്തെ ഭാവന കൊണ്ട് പൂരിപ്പിക്കുന്നു. വി. ഷിനിലാല്‍ മാതൃത്വത്തിന്റെ പ്രത്യഭിഭിന്നമായ മുഖങ്ങള്‍ ആവിഷ്‌കരിക്കാന്‍ ലോകസാഹിത്യത്തില്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരിക്കിലും ഇന്നും നിത്യനൂതനമായ പ്രമേയമായി മാതൃത്വം നിലനില്‍ക്കുന്നു. അതിനേക്കാള്‍ മഹത്തരമായ ഒരു ജീവിത സത്യം ഇല്ലാത്തിടത്തോളം കാലം അത് അങ്ങനെ തന്നെ നില കൊള്ളുകയും ചെയ്യും. ഈ സാര്‍വജനീനസത്യത്തെ തനതായ വീക്ഷണകോണിലൂടെ നോക്കിക്കണ്ട് ദിലീപ് പയ്യോര്‍മല രചിച്ച സാമ്രാജ്യം തേടുന്ന പക്ഷികള്‍ എന്ന നോവല്‍ അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധേയമാണ്. വൈകാരികമായ ഒരു ഇതിവൃത്തം ആലേഖനം ചെയ്യുക എന്നതിനുമപ്പുറം സമകാലീനമായ സാമൂഹ്യാവസ്ഥകള്‍ പ്രതിഫലിപ്പിക്കാനും നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. വര്‍ഗീയ ഭ്രാന്തുകളും ബീഫ് കലാപവും പോലെ ഏറെ സെന്‍സിറ്റീവായ വിഷയങ്ങളെ കേന്ദ്രപ്രമേയവുമായി സമര്‍ത്ഥമായി കൂട്ടിയി ണക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ പല തലങ്ങളില്‍ വായിക്കപ്പെടേണ്ട രചനയാണിതെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സജില്‍ ശ്രീധര്‍
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE