യാത്രകൾ അറിവും അനുഭൂതിയും പകരുന്നവയാണ്. അവ പകർത്തിവെക്കുന്നതിലൂടെ വലിയൊരു സാംസ് കാരിക പ്രവർത്തനമാണ് ശ്രീ. ഷരീഫ് വി. കാപ്പാട് ഈ പുസ്തകത്തിലൂടെ നടത്തുന്നത്. അധ്യാപകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അദ്ദേഹം സൗഹൃദത്തിൻ്റെ വലിയ പൂക്കാലം തന്നെ സമ്മാനിക്കുന്നു കഥകൾ പോലെ മനോഹരവും കവി തപോലെ ഹൃദയഹാരിയുമാകുന്ന ഈ ഓർമക്കുറിപ്പു കളിലൂടെ.സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ചില യാത്രക ളുടെ സഞ്ചാരപാതകൾ അദ്ദേഹം സസൂക്ഷ്‌മം പകർ ത്തുന്നു. ആറൻമുള വള്ളസദ്യ ഖത്തറിലേക്കുള്ള യാ ത് അവയുടെ ചരിത്രവും വർത്തമാനവും എല്ലാം പ ങ്കുവയ്ക്കുന്നു. ഒപ്പം നോമ്പും പെരുന്നാളും കുട്ടിക്കാ ല അനുഭവങ്ങളും ചേർത്തുവരയ്ക്കുമ്പോൾ അത് വാ യനക്കാരനിലും പുതിയ ആസ്വാദനത്തിൻ്റെ മണിച്ചെ പ്പുതുറന്നിടുന്നുണ്ട്. ആ സന്തോഷം പകരുന്ന ആഹ് ളാദത്തോടെ തന്നെ ഈ കൃതി വായനക്കായി സമർ പ്പിക്കുന്നു.