ചില ഓർമ്മകൾ നമ്മെ പ്രചോദിപ്പിക്കും. ചിലത് ചിന്തിപ്പിക്കും. ചിലത് വേദനിപ്പിക്കും. ചിലതു വെ ളിച്ചം പകരും. ആഴമേറിയ അനുഭവങ്ങൾ പകർന്നു നല്‌കുന്ന സംഭവങ്ങളും കഥാപാത്രങ്ങളും അവി സ്‌മരണീയമായ ഏടുകൾ ബാക്കിവയ്ക്കും. അവ വായനക്കാരുമായി പങ്കിടണമെന്ന് തോന്നി.സാംസ്കാരിക രംഗത്തെ അംഗീകാരങ്ങൾ മാ ത്രമല്ല അർപ്പണബോധമുള്ള കർമ്മസപര്യയിലൂടെ ജേസിസ് പുരസ്ക്‌കാരവും നേടിയ വ്യക്തിയാണ് പ്ര ശസ്ത കവി പി.കെ. ഗോപി.ഫിസിയോതെറാപ്പിസ്റ്റ് എന്ന നിലയിൽ അദ്ദേ ഹത്തിന്റെ പരിചരണം അനുഗ്രഹമായി ലഭിച്ച എ ണ്ണമറ്റ രോഗികളുണ്ട്. ആനുകാലികങ്ങളിൽ അച്ചടി ച്ചുവന്ന അനുഭവക്കുറിപ്പുകളിൽ ചിലത് കണ്ടെത്തി സമാഹരിച്ചതാണ് ''ഓർമ്മകളുടെ നിശ്വാസം'' എ ന്ന പേരിൽ ഞങ്ങൾ പുസ്‌തകമാക്കുന്നത്. പേര ക്കാ ബുക്‌സിൻ്റെ സുഹൃത്തും വഴികാട്ടിയുമായ ശ്രീ. പി.കെ ഗോപിയോടുള്ള അളവറ്റ നന്ദി അറി യിക്കുന്നു. പ്രിയ വായനക്കാർക്ക് ഈ പുസ്‌തകം വിലപ്പെട്ട ഉൾക്കാഴ്‌ച നല്‌കുമെന്നുറപ്പാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.