ഇഷ്ടവും വിരഹവും സമാന്തരപാളങ്ങളായി രൂപപ്പെടുന്നു. വിപ്ലവകാരിയായ വിഎസിനെയും കവി അയ്യപ്പനെയും അടയാളപ്പെടുത്തുകവഴി പുരോഗമനരാഷ്ട്രീയത്തിന്റെയും പുരോഗമനസാഹിത്യത്തിൻ്റെയും പാഠങ്ങൾ കൂടിയായി എഴുത്ത് മാറുന്നു. രാധാകൃഷ്‌ണന് കവിത എന്നത് ആത്മബോധമുയർത്തി പോളിംഗ് ബൂത്തിലേക്ക് പോകുന്ന മനുഷ്യൻ പ്രത്യാശയാണ്. പ്രകൃതിദുരന്തങ്ങളാൽ തകർന്നുപോയ പുത്തുമലയിലും ചൂരൽമലയിലും കണ്ണുപായിച്ച് കലങ്ങിമറിഞ്ഞ മനസ്സുമായിരിക്കുന്ന ഒറ്റപ്പെട്ട മനുഷ്യനായി കവിത മുഷ്‌ടിചുരുട്ടുന്നു. ഉച്ചവെയിൽ പഴുത്തുനില്ക്കുന്ന പാടത്തിലേക്ക് കൈക്കോട്ടയുമായി നടന്നുപോകുന്ന കൃഷിക്കാരനാണ് കവിത. മുത്തച്ഛൻ്റെ വടിയും കണ്ണടയുമെടുത്തണിഞ്ഞ് ഇടംകയ്യിൽ ഉളിപിടിച്ച് കാതലുള്ള തടിയിലുറപ്പിച്ച് വലംകയ്യിലെ ചുറ്റികയാൽ ഒറ്റയടി. തടിയിൽ രേഖപ്പെട്ട ഭാഷയിലൂടെ ഈ കവി സഞ്ചരിക്കുന്നു. നമ്മളും! അവതാരികയിൽ വിനോദ് വൈശാഖി
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.