അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് നിരാകരണങ്ങളില്‍ നിന്ന് അംഗീകാരങ്ങളിലേക്ക് ഋണാത്മകതയില്‍ നിന്ന് ധനാത്മകതയിലേക്ക് അസ്വാസ്ഥ്യങ്ങളില്‍ നിന്ന് സ്വാസ്ഥ്യത്തിലേക്ക് കദനത്തില്‍ നിന്ന് ആഹ്ലാദത്തിലേക്ക് വളര്‍ന്നു പരിണമിക്കുന്ന ജീവിതരേഖാചിത്രമാണ് പ്രശസ്ത നര്‍ത്തകിയും നടനഗുരുവുമായ ശ്രീമതി ചിത്രാമോഹന്‍ ''ഓര്‍മ്മകള്‍'' എന്ന ആത്മകഥയില്‍ വരഞ്ഞിടുന്നത്. അതു നമ്മെ ദുഃഖിപ്പിക്കുന്നു; ചിന്തിപ്പിക്കുന്നു. ഗുണാത്മക ഊര്‍ജ്ജം പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. ചിത്രാമോഹന്‍ എന്ന നര്‍ത്തകിയുടെ കലാകാരിയുടെ ജൈത്രയാത്ര സമാനവേദികളില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമാത്രമല്ല ജീവിതത്തോട് അടരാടുന്നവര്‍ക്കാകെ പ്രചോദനവും ഉത്തേജനവുമാണ്. ഏത് പ്രതിസന്ധിയേയും അതിജീവിക്കാന്‍ കരുത്തു പകരുന്ന ഉള്‍പ്രേരകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.