ഒരു വളര്‍ത്തുപൂച്ചയുടെ ചിരപരിചയത്തോടെ വായനക്കാരന്റെ മനസിനെയും ഓര്‍മ്മകളെയും ചാരിയുരുമ്മി സ്‌നേഹപൂര്‍വ്വം കുറുങ്ങുന്നുണ്ട് ഈ പുസ്തകത്തിലെ ഒട്ടുമിക്ക കുറിപ്പുകളും. ചെറുതും വലുതുമായ കുറിപ്പുകളില്‍ ഒട്ടും ചെറുതല്ലാത്ത ഒരു ജീവി തദര്‍ശനം വെളിവാക്കുന്നുണ്ട് എഴുത്തുകാരി. അത് മതത്തിനും മതിലു കള്‍ക്കും അതീതമായ നമ്മുടെ കാലത്തിന് അപരിചിതമായിക്കൊണ്ടിരിക്കു ന്ന മനുഷ്യത്വത്തിന്റെ ജീവിതദര്‍ശനമാണ്. അതിന്റെ എത്രയും ലഘുവും ലളിതവുമായ സ്‌നേഹപാഠങ്ങളാണ് ഫൗസിയയുടെ എഴുത്തുകള്‍.