സമയാന്ധത ബാധിച്ച നമുക്കുള്ള കണ്ണടകളാണ് കുമാരിയുടെ കഥകൾ. കേവലം ആക്ഷേപഹാസ്യത്തിൽ നിന്നും ലോകോക്തിവരെ അതിനു അത്രയും ബലമേറിയ പടർച്ചകളുണ്ട്. കരുതുന്നതിനുമപ്പുറം കാര്യങ്ങളാകെ കീഴ്മേൽ മറിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മുന്നിലെന്തെന്ന് കാഴ്‌ചകൾ വ്യക്തമാകണമെങ്കിൽ തലതിരിച്ചു നേർവിപരീതമെഴുതുകയും വായിപ്പിക്കുകയും ചെയ്യുന്നുണ്ട് കുമാരി വളരെ കുറച്ചുവരികൾ കൊണ്ട് വിപുലമായ ബുദ്ധിപരമായസ്‌പർശം സാധിച്ച് യുക്തിസാന്ദ്രമായ വെളിച്ചം നിറയ്ക്കുന്ന എഴുത്തിൻ്റെ ജാലമാണ് കുമാരിയുടെത്. ഇന്നത്തെ സമൂഹത്തിലേക്ക് ഇറങ്ങുന്നയാൾക്ക് മനുഷ്യരോട് ഇടപെടുന്നവർക്ക് പാഥേയം പോലെ കഥയാണ് ഒരു നോൺ വെജിറ്റേറിയൻ ചിന്ത. പുതുകാല ജീവിതഗതാഗതത്തിൽ ശ്രദ്ധയോടെ മുന്നോട്ടുനീങ്ങാൻ പ്രകാശം പകരുന്ന പ്രമേയങ്ങളാകയാൽ ഇത് കഥാപുസ്‌തകത്തെക്കാൾ ഒരു കൈപ്പുസ്‌തകമായി മാറുന്നു. ജീവിതസന്ദേഹങ്ങളിൽ പ്രശ്‌നപരിഹരണകല പഠിപ്പിച്ചുതരുന്ന കഥകളാണ് കുമാരിയുടെത്. സംസാരസമസ്യപൂരണം പോലെ സുന്ദരമായ ആഖ്വാനങ്ങളാണ് ഓരോ കഥയും. ആൽമരവിത്തിൻ്റെ വളർച്ചപോലെ കുമാരിയുടെ ഓരോ കഥയും വായനാന്തരം ചിന്തകളുടെ ചില്ലകൾകൊണ്ട് വായനക്കാരുടെ മനസ്സിൽ വിസ്മയമായിമാറുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.