അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധുനിക പടക്കോപ്പുകളെയും ബോംബ് ആക്രമണങ്ങളെയും രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടു കീഴ്‌പ്പെടുത്തിയ ജനതയാണ് വിയറ്റ്‌നാം. വിയറ്റ്‌നാം എന്ന പേര് ഹോചിമിന്റെ അപരനാമമായാണ് നമ്മുടെ ഉള്ളില്‍ പതിഞ്ഞു കിടക്കുന്നത് ഭാരതം എന്ന പേരില്‍ ഗാന്ധിമുദ്ര പതിഞ്ഞുകിടക്കുംപോലെ. സോഷ്യലിസത്തിന്റെ വേലിയിറക്കത്തിന്റെ നാളുകളിലും സ്വയം തെരഞ്ഞെടുത്ത പാതയില്‍നിന്നും വ്യതിചലിക്കാതെ മുന്നോട്ടുപോകുന്ന വിയറ്റ്‌നാം ലോകത്താകമാനമുള്ള പുരോഗമനകാരികളുടെ ആവേശമാണ്. ഇ എം അഷ്‌റഫ് തന്റെ ഭാണ്ഡം ഇക്കുറി മുറുക്കിയത് വിയറ്റ്‌നാമിലേക്കാണ്. വിയറ്റ്‌നാമിന്റെ ഗ്രാമ നഗരങ്ങളിലൂടെയും ചരിത്രത്തിലൂടെയും അഷ്‌റഫ് നടത്തിയ യാത്രയുടെ അനുഭവങ്ങളിലേക്ക് നമുക്ക് പ്രവേശിക്കാം.