കാളവണ്ടി യുഗത്തിൽ ഓത്തുപള്ളിയിൽ മൊട്ടിട്ട ഒരു പ്രണയമാണ് ഈ നോവലിൻ്റെ ജീവൻ. കുസൃതിയും കുശുമ്പും കുഞ്ഞുടുപ്പിട്ടെത്തുന്നു. ഏറനാടിന്റെ തനത് വാമൊഴിയിലൂടെ പുരോഗമിക്കുന്ന നോവലിൽ നാട്ടാചാരങ്ങളേയും സാമൂഹികവ്യവസ്ഥിതിയേയും വിചാരണ ചെയ്യുന്നു. ഒപ്പം മൺമറഞ്ഞുപോയ ഒരു സുവർണ്ണ കാലത്തെകൂടി ആബിദ് അരീക്കോട് ഉജ്ജ്വലമായി പുനരാവിഷ്‌കരിക്കുന്നു.