അതൊരു ശില്പമായിരുന്നു. മനോഹരമായ രൂപഭംഗിയാല് സൃഷ്ടാവ് രൂപകല്പ്പന ചെയ്തൊരുക്കിയ ഒറ്റ ശില്പം. ഈ ചെറുകഥാ സമാഹാരത്തിലെ ഓരോ പേജുകള് വായിക്കപ്പെടുമ്പോഴും ഒരൊറ്റ ശില്പത്തിന്റെ വ്യത്യസ്ത ഭാവങ്ങള് ദര്ശിക്കാം. കണ്ണകിയെ പോലെ കാളിയെ പോലെ സീതയെപോലെ... സ്ത്രൈണ ഭാവത്തിന്റെ കാല്പനികതയും ഭാവതീവ്രതയും രൂപഭംഗിയോടെ ആവിഷ്ക്കരിക്കുന്ന കഥകള്. യുവകഥാകാരികളില് ശ്രദ്ധേയയായ നീത സുഭാഷിന്റെ പുതിയ പുസ്തകം.