ഇതാ ഒരു കൃഷിപുസ്‌തകം എന്ന മുൻധാരണയോടെ വായിക്കുന്നവർക്ക് ആഹാരക്രമം ആരോഗ്യം സാംസ്‌കാരികമൂല്യങ്ങൾ മനുഷ്യൻ നേടിയ അറിവിൻ്റെ പരിമിതികൾ എന്നിവയെക്കുറിച്ചുള്ള പുസ്‌തകംകൂടിയാണിതെ ന്നു കാണുമ്പോൾ അത്ഭുതം തോന്നും. അതിലെ ദർശനത്തിന്റെ കേട്ടുകേൾ വിയാൽ വായിക്കുന്നവർ നെല്ലും വരകും ബാർലിയും നാരങ്ങയും പച്ചക്കറി യുമുണ്ടാക്കാൻ പ്രായോഗികവിവരങ്ങൾ നിറച്ചുമുള്ള പുസ്‌തകമാണിതെന്ന തിലും അത്ഭുതപ്പെടും.പ്രത്യേകവിഷയത്തിൽ കൂടുതൽ വിവരമുള്ള വിദ്വാന്മാരെക്കുറിച്ചും പ്ര ത്യേകവിഷയം വിവരിക്കുന്ന ഗ്രന്ഥങ്ങളെക്കുറിച്ചുമാണല്ലോ നാമിപ്പോൾ പര ക്കെ കേട്ടുപോരുന്നത്. അതിനാൽ 'ഒറ്റവൈക്കോൽ വിപ്ലവം'പോലുള്ള കൃതി കൾ നമുക്കാവശ്യമുണ്ട്. തത്വത്തെ പ്രയോഗത്തിൽനിന്നു വേറിട്ടുകാണാത്ത ഈ കൃതി നമുക്കു വിലപ്പെട്ടതാകുന്നു. കൃഷിയെക്കുറിച്ചു മാത്രമുള്ളതല്ലെന്ന തിനാലാണ് ഇതു പ്രചോദകമായ ഒരു കൃഷിപുസ്‌തകമാകുന്നത്.അമേരിക്കയിലെ കൃഷിയിടങ്ങൾക്കു തൊണ്ടതൊടാതെ വിഴുങ്ങാനൊക്കു ന്നതല്ല ഫുക്കുവോക്കയുടെ കൗശലങ്ങളെന്ന് കാര്യവിവരമുള്ള വായനക്കാ രോടു പറയേണ്ടതില്ല. അതുകൊണ്ട് ഇതിലെ ക്രിയാത്മകനിർദ്ദേശങ്ങൾ ന മുക്കു വിലകെട്ടതെന്ന തോന്നൽ തെറ്റാകുന്നു. നാമവ വേണ്ടവിധത്തിൽത്ത ന്നെ ശ്രദ്ധിക്കണം. മണ്ണ് വിള കാലാവസ്ഥ എന്നിവയെക്കുറിച്ചു പുതിയ താത്പര്യത്തോടും തെളിഞ്ഞകാഴ്‌ചയോടുംകൂടി പഠിക്കുമ്പോൾ എന്തുചെ യ്യണം എന്നതിനു മികച്ച ദൃഷ്‌ടാന്തങ്ങൾ അവ നല്‌കുന്നു. പ്രചോദകവും ചിന്തോദ്ദീപകവുമാണെന്നതിനാലും അവ നമുക്കു മൂല്യംതന്നെ പുസ്‌തകം വായിക്കുന്ന കൃഷിക്കാരൻ്റെ ചിന്തകൾ എട്ടിൽനിന്നു വയലിലെത്തി അമേരി ക്കൻ കൃഷിയുടെ ആകമാനത്തെ ബാധിക്കും
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.