Ottayk Maricha Puzha (ormayum kavithayum) | by Shameena Shihab | Perakka Books
Malayalam

About The Book

കൊവിഡ് കാലത്ത് മരണം താണ്ഡവമാടിയ സന്ധ്യകളെ ഓർ മയില്ലേ...? മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി കാ തു കൂർപ്പിച്ചിരുന്ന ദിനങ്ങൾ. രോഗക്കണക്കും മരണക്കണക്കും കേട്ട് നെടുവീർപ്പിട്ട രാത്രികൾ. ശ്‌മശാനങ്ങളിൽ നിന്ന് നിർത്താ തെ തീയും പുകയുമുയർന്ന പകലുകൾ. ഭീതിമാത്രം ചിറകടി ച്ച സായാഹ്നങ്ങൾ.ആ കാലത്ത് അർബുദരോഗിയായ ഭർത്താവിൻ്റെ ജീവനു വേണ്ടി ആതുരാലയങ്ങളിൽ കയറിയിറങ്ങുകയായിരുന്നു അ വൾ. ഷമീന ശിഹാബ്. അതെ. എന്നിട്ടും 25-ാം വയസ്സിൽ അ വൾ വിധവയായി. കൊവിഡ് വാർത്തകൾക്കിടയിൽ പള്ളിപ്പറ മ്പിലെ പുതുമണ്ണിൽ അവളുടെ പ്രിയതമനും അന്ത്യനിദ്രകൊ ണ്ടു. എവിടെയും അതൊരു വാർത്തയായില്ല. അധികമാരെയും ആ വേർപ്പാട് വേദനിപ്പിച്ചില്ല. അവൾക്കു നഷ്ടമായത് സ്വന്തം ജീവിതമായിരുന്നു. ജീവശ്വാസമായിരുന്നു.എന്നിട്ടും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ടു ജീവിത ത്തിനു മുന്നിൽ അവൾ പകച്ചുനിന്നില്ല കരഞ്ഞു കണ്ണുനീർ വാർത്തില്ല. അടച്ചിടലിൻ്റെ വല്ലാത്ത കാലത്തെയും അതിജീവ നത്തിനുള്ള വഴിയാക്കി മാറ്റി. അതിൽ പിന്നെയാണവൾ വീണ്ടും എഴുതിത്തുടങ്ങിയത്. ജീവിതത്തിന് പുതിയ അർഥതലങ്ങൾ ചമയ്ക്കാനുള്ള യാത്രയിലേക്കിറങ്ങിയത്. ഇടയ്ക്ക് ജീവനുള്ള വാക്കുകൾകൊണ്ട് കവിതതുന്നിയത്. ജ്വലിക്കുന്ന ഓർമകൾ ക്ക് അക്ഷരശിൽപം പണിതത്.അതിന്റെ നേർചിത്രങ്ങളാണ് ഈ പുസ്‌തകം. ഹൃദയത്തിൽ തൊട്ടെഴുതിയ ജീവിതക്കുറിപ്പുകളും കവിതകളും. സമാന അ നുഭവങ്ങളുള്ളവർക്ക് തീർച്ചയായും പ്രചോദനത്തിൻ്റെ വഴി തുറന്നു തരും ഈ കുറിപ്പുകൾ. അതുകൊണ്ടാണ് പ്രകാശനത്തിന്റെ രണ്ടാം നാൾ രണ്ടാം പതിപ്പിറങ്ങിയ അപൂർവ പുസ്‌തകമെന്ന ബഹുമതി ഈ പുസ്‌തകത്തിനു സ്വന്തമാകുന്നത്. ദൈവത്തിനു സ്തുതി. ഈ പുസ്‌തകത്തെ ഏറ്റെടുത്ത വായനക്കാർക്ക് പേരക്ക ബുക്സിന്റെ ഹൃദയം നിറഞ്ഞ നന്ദി.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE