സത്യാന്വേഷിയെ പരമമായ അദ്വൈതാനുഭൂതിയിലേക്കു നയിക്കുന്നത് വേദാന്തശാസ്ത്രമാണ്. പ്രാചീന ഭാരതീയാചാര്യന്മാർ ആ പൊരുളിനെ വിവിധഭാഷകളിൽ പകർന്നുതന്നിട്ടുണ്ട്. സംസ്കൃതത്തിലെപ്പോലെ തമിഴിലും അവ്വിധരചനകൾക്കു കണക്കില്ല. അക്കൂട്ടത്തിൽ അതിപ്രധാനങ്ങളാണ് കണ്ണുടയവള്ളലാരുടെ 'ഒഴിവിലൊടുക്കം' താണ്ഡവരായർ രചിച്ച 'കൈവല്യനവനീതം' സ്വരൂപാനന്ദസ്വാമികളുടെ 'സ്വരൂപസാരം' എന്നീ ഗ്രന്ഥങ്ങൾ. അറിവിന്റെ അവതാരവും പരിപൂർണ്ണതയുടെ പര്യായവുമായ ചട്ടമ്പിസ്വാമിതിരുവടികളാണ് ഇവയെല്ലാം മലയാളികൾക്കു പരിചയപ്പെടുത്തിയത്. ചട്ടമ്പിസ്വാമികളിൽനിന്നു നേരിട്ടു മന്ത്രോപദേശം സിദ്ധിച്ച ശ്രീനാരായണതീർത്ഥപാദർ ഗുരൂപദേശമനുസരിച്ചു പ്രസ്തുതകൃതികൾക്കു തയ്യാറാക്കിയ വ്യാഖ്യാനങ്ങളാണ് ഇപ്പുസ്‌തകത്തിന്റെ ഉള്ളടക്കം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.