ഓരോ പ്രദേശത്തിന്റെയും ജീവിതം വ്യത്യസ്‌തമായതുകൊതന്നെ കഥകളും കഥാപാത്രങ്ങളും വേറിട്ടതാകുന്നു. ഓരോ കഥയും എഴുത്തുകാരൻ ജീവിക്കുന്ന സാഹചര്യങ്ങളുടെയോ ദേശത്തിന്റെയോ സന്തതിയാണെന്നുപറയാം. അതുകൊണ്ടുതന്നെ ജീവനുള്ള കഥകളും കഥാപാത്രങ്ങളുമുണ്ടാകുന്നു. അത് ചിലപ്പൊൾ മനുഷ്യബന്ധങ്ങളുടെ ചരിത്രം കൂടിയാകാം. ഒഴുകാത്ത പുഴ എന്ന ഈ 'നോവ'ലിലെ മുഖ്യകഥാപാത്രങ്ങളായ അനന്തുവും ചന്ദ്രികയും മധുവുമെല്ലാം വ്യത്യസ്‌തങ്ങളായ സാഹചര്യങ്ങളിൽ ജനിച്ച് വേറിട്ട ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവരാണ്. അവരുടെ യാതനകളും വേദനകളും ആത്മസംഘർഷവുമെല്ലാം ഈ ദീർഘകഥയിൽനിന്ന് വായനക്കാർക്ക് അനുഭവിച്ചറിയാം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.