കേരളത്തിലെ വൈവിധ്യമാര്‍ന്ന ഒരു ജില്ലയാണ് പാലക്കാട്. ഭൂമിശാസ്ത്രം കാലാവസ്ഥ ഭാഷ സംസ്‌കാരം ആചാരാനുഷ്ഠാനങ്ങള്‍ കാര്‍ഷികരീതികള്‍ കല സാഹിത്യം എന്നിങ്ങനെ ഏതു രംഗത്തും പാലക്കാടിന്റെ പ്രാതിനിധ്യം സ്വന്തം തനിമയില്‍ തന്നെ വേറിട്ടു കാണാം. അതാണ് ജില്ലയ്ക്ക് ഒരു പ്രത്യേക സ്ഥാനപ്പേര് ലഭിക്കാനിടയാക്കിയിട്ടുള്ളതും മനസ്സുകളില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ളതും. അറിയുന്തോറും ഏറി വരുന്ന വിസ്മയങ്ങള്‍ ഇതാണ് പാലക്കാട്. ആസ്വദിക്കേണ്ട ഇത്തരം ദേശമഹിമകളിലേക്ക് തദ്ദേശീയ തനിമകളിലേക്ക് വഴിവെളിച്ചമാകുന്ന പുസ്തകം.