കഥയുടെ സഞ്ചാരവഴിയില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന പനമരങ്ങളാണ് വിപിന്‍ബോസിന്റെ കഥകള്‍. കഥകള്‍ക്കനുസരിച്ച് ചിറകനക്കുന്ന ഭാഷ കൗതുകക്കാഴ്ച മാത്രമല്ല കഥാശില്പത്തിന്റെ ആത്മാവായി മാറുകയാണിവിടെ. കരുത്തിന്റെ കഥകളാണ് ഏറെയും. നിയതിവഴക്കങ്ങളോട് കുതറാന്‍ ഒരുമ്പെടുന്ന ആണും പെണ്ണും ഈ കഥകളില്‍ ജീവന്‍ വയ്ക്കുന്നു. രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനവും വിപിന്‍ ബോസിന്റെ കഥകളില്‍ ഇഴച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. മരിച്ച ബിംബങ്ങളല്ല നിരന്തരം ജീവന്‍ പുതുക്കുന്ന കഥകളാണവ. കഥ പറച്ചിലിന്റെ കൂസലില്ലായ്മ ഈ കഥകളെ വേറിട്ടതാക്കുന്നു. ധീരമായി എഴുതുക എന്നത് ധീരമായി ജീവിക്കല്‍തന്നെയാവുന്ന ഇക്കാലത്ത് ഈ കഥകള്‍ സാഭിമാനം ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.