മാറുന്ന മലയാള നോവലിന്റെ ഭാവുകത്വം വെളിപ്പെടുത്തുന്ന കൃതി. കഥയും കഥാപാത്രങ്ങളും ആഖ്യാതാവും അവരുടെ സംത്രാസങ്ങളുമെല്ലാം ചേര്‍ന്ന് അപനിര്‍മ്മിക്കുന്ന ഒരു വലിയ ലോകം. പുസ്തകത്തിന്റെ താളുകളില്‍ നിന്നും വരികള്‍ക്കിടയിലൂടെ പറന്നുയര്‍ന്ന് വായനക്കാരന്റെ മിടിപ്പിനൊപ്പം സഞ്ചരിക്കുന്ന തൃഷ്ണകളും ആസക്തികളും. ഒരു കാലത്തും പിടിതരാത്ത ഗൂഢകാമനകളുടെ ഹൃദയവ്യാപാരങ്ങള്‍. ആധുനികകാലത്തെ എളുപ്പമേറിയ വിവരശേഖരണങ്ങള്‍ക്കപ്പുറം കഥപറച്ചിലിന്റെ അനന്തസാധ്യതകളിലേക്ക് വായനക്കാരെ ആഹ്ലാദപൂര്‍വ്വം കൊണ്ടുപോകുന്ന ശ്രീകണ്ഠന്‍ കരിക്കകത്തിന്റെ ആഖ്യാനമികവ് വെളിപ്പെടുത്തുന്ന നോവല്‍. ഭാവനയുടെ തുടുത്ത വെള്ളിത്തിമിംഗലങ്ങള്‍ ആകാശപ്പരപ്പുകളിലേക്ക് കുതിച്ചുയരുന്ന വേറിട്ട ആഖ്യാനം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.