*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
മുദ്രണ ദൃശ്യമാധ്യമങ്ങളിലെ പരിചയം അനൂപിന്റെ കഥകളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ നിരീക്ഷണസൂക്ഷ്മതയും വാര്‍ത്താനിര്‍മ്മിതിയിലെ വികാരനിരപേക്ഷതയും ചെറുകഥാമാധ്യമത്തില്‍ പ്രയോഗിക്കാന്‍ അനൂപ് ശ്രമിക്കുന്നതിന്റെ നല്ല അടയാളങ്ങള്‍ ഈ സമാഹാരത്തിലെ രചനകളില്‍ വായിക്കാം. ഓണാട്ടുകരക്കാര്‍ക്കും പരിസരവാസികള്‍ക്കും കള്ളന്‍ പവിത്രന്‍ ഒരു മിത്താണെന്ന് തോന്നുന്നു. പത്മരാജന്റെ കള്ളന്‍ പവിത്രനില്‍ നിന്ന് പടിയിറങ്ങി അയാള്‍ അനൂപിന്റെ കഥയിലെത്തുമ്പോള്‍ കൃഷ്ണന്‍കുട്ടി എന്ന മോഷ്ടാവിന് ഓര്‍ക്കാന്‍ ഒരു പൂര്‍വ്വബിംബമായി. പോലീസുകാരന്റെ വിസില്‍ മോഷ്ടിച്ച് മോഷണകലയിലെ ആദ്യപാഠം അതിഗംഭീരമായി പഠിച്ച കൃഷ്ണന്‍കുട്ടിയില്‍ നിന്ന് ആ ബഹുമതി ഒരു കള്ളക്കാക്ക തട്ടിയെടുക്കുമ്പോള്‍ വായനക്കാരന്‍ ചിരിക്കുമോ അതോ നെടുവീര്‍പ്പിടുമോ?