സോവിയറ്റ് സാഹിത്യത്തിന്റെ ശില്പിയും വിശ്വവിഖ്യാതങ്ങളായ നോവലുകളുടേയും ചെറുകഥകളുടേയും നാടകങ്ങളുടേയും രചയിതാവുമായ മാക്സിം ഗോർക്കി എന്ന പ്രശസ്ത റഷ്യൻ സാഹിത്യകാരൻ (1868-1936) ഈ പുസ്തകം എഴുതിയത് 1914-ലാണ്. തന്റെ ജീവിതവും ക്ലേശഭൂയിഷ്ഠമായ കൗമാരവും അദ്ദേഹം ഇതിൽ വിവരിക്കുന്നു.കുഞ്ഞുന്നാളിൽത്തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കഥാനായകൻ അലോഷ പെഷ്ക്കോവ് 'അന്യമനുഷ്യരു'മായി ഇടപെടുന്നു. അവൻ ചെരിപ്പുകടയിലെ 'ബോയ്' ആയി ജോലിനോക്കുന്നു. ഒരു കഷണം റൊട്ടിക്കു വേണ്ടി ശകാരങ്ങൾ സഹിച്ചുകൊണ്ട് ബന്ധുവീട്ടിൽ പോയി 'ഡ്രാഫ്റ്റ്സ്‌മാൻ വേല' പഠിക്കുന്നു. വോൾഗയിലൂടെ സഞ്ചരിക്കുന്ന കപ്പലിൽ പാത്രം തേപ്പുകാരനായും വിശുദ്ധരൂപശില്പശാലയിലെ ചിത്രകാരന്മാരുടെ സഹായിയായും പണിയെടുക്കുന്നു.ഈ പതിന്നാലുവയസ്സുകാരന്റെ മുമ്പിൽ ജീവിതം കാഴ്ചവയ്ക്കുന്നത് അപമാനങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല. ഭാസുരമായ വികാരങ്ങളുംകറപുരളാത്ത വിചാരങ്ങളുമുള്ള നല്ല മനുഷ്യരുമായും അവൻ പരിചയപ്പെടുന്നു. ചുറ്റുപാടുമുള്ള ലോകം നോക്കിക്കാണാനും പുസ്തകങ്ങളെ സ്നേഹിക്കാനും അറിവിനെ വിലമതിക്കാനും അവർ അവനെ പഠിപ്പിക്കുന്നു. പഠിക്കാനുള്ള അദമ്യമായ ദാഹം ആ ഇളം മനസ്സിൽ അങ്കുരിക്കുന്നു.മാക്സിം ഗോർക്കിയുടെ 'ബാല്യകാലം' 'പരിശീലനം' 'എന്റെ സർവ്വകലാശാലകൾ' എന്നീ ആത്മകഥാപരമായ ഗ്രന്ഥത്രയത്തിൽ രണ്ടാമത്തേതാണ് ഈ പുസ്തകം. എന്നാൽ അതേസമയം തന്നെ ഇതൊരു സ്വയം സമ്പൂർണ്ണകൃതിയുമാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.