ആഗോളതാപനവും കാലാവസ്ഥാവ്യതിയാനങ്ങളും ആവാസവ്യവസ്ഥകളെ തകിടംമറിക്കുന്ന വർത്തമാനകാലത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെടു ന്ന വിഷയമാണ് പരിസ്ഥിതിസംരക്ഷണം. പരിസ്ഥിതി സംരക്ഷണമെന്നാൽ സ്വയം സംരക്ഷണം തന്നെ. പരിസ്ഥിതിയെ അടുത്തറിഞ്ഞാൽ അതിനെ സംരക്ഷിക്കാനുള്ള മനഃസ്ഥിതി താനേവരും. മലയാളത്തിൽ ഏറ്റവുമധികം പരിസ്ഥിതി പുസ്തകങ്ങൾ രചിക്കുകയും കൂട്ടെഴുത്തിലൂടെ യൂണിവേഴ്സൽ റെക്കോർഡസ് ഫോറം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയുടെ ഗ്രാൻഡ്മാസ്റ്റർ അംഗീകാരം നേടുകയും ചെയ്ത ഡോ.ടി.ആർ.ജയകുമാരി രചിച്ച പരിസ്ഥിതി ജാലകം തുറക്കാം എന്ന ഈ കൃതി അതിന് വഴിയൊരുക്കുന്നു. കൗതുകം ഉണർത്തുന്നതും രസകരമായതും അറിവ് പകരുന്നതുമായ 75 ലധികം പരിസ്ഥിതി വാർത്താനുറുങ്ങുകൾ ഈ പരിസ്ഥിതി ജാലകം തുറക്കുമ്പോൾ കാണാനാവും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.