*COD & Shipping Charges may apply on certain items.
Review final details at checkout.
₹119
₹130
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പരിസ്ഥിതിയുടെ രാഷ്ട്രീയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. പരിസ്ഥിതി മലിനീകരണത്തിന്റെ രൂക്ഷഫലങ്ങള്‍ ആഗോളജനസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അനിയന്ത്രിതമായ പരിസ്ഥിതി ചൂഷണങ്ങളും അധിനിവേശങ്ങളും പരിസ്ഥിതിയുടെ അസ്വാഭാവിക സന്തുലിതാവസ്ഥയെ ക്രമരഹിതമാക്കുന്നു. വികസനത്തിന്റെ മുന്നേറ്റങ്ങള്‍ പരിസ്ഥിതി ചൂഷണത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുമ്പോള്‍ വികസനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പുനര്‍ നിര്‍മ്മിക്കേണ്ടിവരുന്നു. അന്ധമായ പരിസ്ഥിതി സ്‌നേഹവാദങ്ങള്‍ വികസന മുരടിപ്പിനും വഴിവെക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ നമ്മള്‍ കാണാതിരുന്നുകൂടാ. പരിസ്ഥിതി സൗഹൃദപരമായ വികസനമെന്ന സങ്കല്പനത്തിന്റെ പ്രസക്തിയേറി വരുന്ന കാലത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് പരിസ്ഥിതി മലിനീകരണം. ആഴമേറിയ വായനയ്ക്കായി ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നു.