*COD & Shipping Charges may apply on certain items.
Review final details at checkout.
₹369
₹490
24% OFF
Hardback
All inclusive*
Qty:
1
About The Book
Description
Author
ഓർമ്മയുടെ പാതാളങ്ങളിൽ അടക്കം ചെയ്ത പണ്ടോറയുടെ പെട്ടികൾ ഓരോരുത്തർക്കുമുണ്ടാകും. അതുപോലെ ഓരോ ചരിത്രകാലത്തിലുമുണ്ടാകും കുഴിച്ചുമൂടപ്പെട്ട ഓർമ്മജീവിതങ്ങളുടെ ആരാലും കേൾക്കപ്പെടാത്ത വേദനകൾ. ഓർമ്മപ്പെടൽ ഒരന്ധസാധ്യതയാണ്. തെളിയാം തെളിയാതിരിക്കാം. കൂട്ടമറവിയുടെ പ്രളയജലത്തിൽ ഓർമ്മ നിലനിർത്താനുള്ള ഒരു മുങ്ങിത്തപ്പലാണ് ഇതിനിടയിലെ ജീവിതം. പിന്നിട്ട നൂറ്റാണ്ടിന്റെ വിസ്മൃതദേശങ്ങളിലൂടെ ഒരു വ്യക്തിയുടെ കുടുംബത്തിന്റെ യാത്രയാണ് പാതാളക്കരണ്ടി. അമ്പതുകളിൽ കമ്മ്യൂണിസ്റ്റ് വസന്തം സ്വപ്നം കണ്ട കോഴിക്കോട്ടെ മോസ്‌കോ മുതൽ ലോകഭൂപടം മാറ്റി വരച്ച് പതിറ്റാണ്ടുകളുടെ ഇരുമ്പുറക്കുള്ളിൽ നിന്നും പുറത്തു വന്ന പുതിയ സെന്റ് പീറ്റേഴ്‌സ് ബർഗ്ഗ് വരെ നീളുന്ന ഒരു രാഷ്ട്രീയ യാത്ര.പ്രേംചന്ദിന്റെ ആദ്യ നോവൽ. സച്ചിദാനന്ദന്റെ അവതാരിക. ഡോ.ടി.കെ. രാമചന്ദ്രന്റെ മുന്നറിയിപ്പ്.ആർട്ടിസ്റ്റ് മദനന്റെ ചിത്രങ്ങളോടെ...