പത്മവിഭൂഷിതനായ മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവിതകഥ. യേശുദാസിന്റെ സംഗീതസപര്യയും വ്യക്തിജീവിതവും ഉള്‍പ്പെടെ എല്ലാം വിശദാംശങ്ങളും ആഴത്തില്‍ അടയാളപ്പെടുത്തുന്ന കൃതി. അതീവസാധാരണമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഇതിഹാസ സമാനമായ ഉയരങ്ങള്‍ കീഴടക്കിയതിന്റെ നടവഴികളിലൂടെ സഞ്ചരിക്കുന്ന പുസ്തകം. എല്ലാ തലമുറകള്‍ക്കും പ്രചോദനാത്മകമായ രചന.