പെണ്‍കാഴ്ചകളുടെ വന്‍കരയിലേയ്ക്കുള്ള യാത്ര അനുഭൂതിദായകം എന്നതിനൊപ്പം പിന്തുടരാനിടയുള്ള ആണെഴുത്തിന്റെ കുറ്റബോധവും പശ്ചാത്താപവും കുടഞ്ഞെറിയാനുള്ള തീവ്രമായ അന്വേഷണം കൂടിയായിരുന്നു. തലമുറകളിലൂടെ കൈമാറിയെത്തിയ പാട്രിയാര്‍ക്കല്‍ ബോധത്തിന്റെ സ്ഥാനത്ത് പകുതിയോളം വരുന്ന ജനവിഭാഗത്തിന്റെ അറിയാത്തലങ്ങള്‍ അടുത്തറിയാനുള്ള ശ്രമം. കടമകളെക്കുറിച്ച് മറുപാതിയെ നിരന്തരം ഓര്‍മ്മപ്പെടുത്തുകയും അധീനമാക്കിയ അവകാശങ്ങളില്‍ പൂര്‍ണ്ണമായി അഭിരമിക്കുകയും ചെയ്യുന്ന ആണ്‍കോയ്മയുടെ മൂടുപടത്തില്‍ നിന്നും പുറത്തുകടക്കാനുള്ള യത്‌നമാണ് ഈ പഠനം.