*COD & Shipping Charges may apply on certain items.
Review final details at checkout.
₹189
₹220
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍ ഡോ. ഉമര്‍ ഒ. തസ്നീം വിപുലമായ വായനയുടെയും സാന്ദ്രമായ ചിന്തയുടെയും സര്‍ഗ്ഗാത്മക സമന്വയം എന്നൊരൊറ്റ വാക്യത്തില്‍ സംഗ്രഹിക്കാവുന്ന വിധത്തിലാണ് പെണ്ണ് ആണ് ആണോ? പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍ എന്ന യുവഗവേഷക പ്രതിഭ ഉമര്‍ ഒ തസ്നീമിന്‍റെ അന്വേഷണം പതിവുകള്‍ പൊളിക്കുന്നത്. പകര്‍ത്തിയെഴുത്തിന്‍റെയും വിവരണ വിരസതയുടെയും മടുപ്പിന്നപ്പുറമുള്ള വിസ്മയങ്ങളുടെ ലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്ന സംവാദാത്മകമായ ഒരന്വേഷണ യാത്ര എന്ന നിലയിലാണ് പുസ്തകം പ്രസക്തമാവുന്നത്. സ്വന്തം കാലത്തെ ആഴത്തില്‍ കീഴ്മേല്‍ മറിക്കുംവിധം പ്രക്ഷുബ്ധമായ ആശയങ്ങളുടെ ഒരസ്വസ്ഥ ലോകമാണ് ഉമര്‍ ഒ തസ്നീം സ്വന്തം കൃതിയില്‍ ആവിഷ്ക്കരിക്കുന്നത്. സ്ഫടികത്തിലെ ചത്ത നക്ഷത്രമത്സ്യം എന്ന് സച്ചിദാനന്ദന്‍ മാഷ് ദൃശ്യപ്പെടുത്തിയ നരവന്നു ചുളിവീണ ഭാഷയ്ക്ക് കടന്നുവരാനിടം കൊടുക്കാത്തവിധമുള്ള കുതറുന്നൊരു ജാഗ്രത വായനയില്‍ അനുഭവപ്പെടും. കെ.ഇ.എന്‍.