വാത്സല്യനിധിയായ ഒരു അച്ഛനുള്ള മകന്റെ അക്ഷരാഞ്ജലി യാണ് 'പിത്യയാനം' എന്ന ഈ പുസ്തകം. ആഖ്യാന ഭംഗികൊണ്ട് കഥയുടെയും കവിതയുടെയും അതിരുകളിലൂടെ മാറിമാറി സഞ്ച രിക്കുന്നതുപോലെ വാനക്കാരന് അനുഭവപ്പെടും. കവിയച്ഛനായി മകന്റെ തൂലികയിൽനിന്നു വാർന്നു വീഴുന്ന അക്ഷരക്കൂട്ടുകൾ അങ്ങനെയാകാതെ തരമില്ല. കണ്ണീരും നൊമ്പരങ്ങളും അനുഭവ ങ്ങളും തിലോദക പുണ്യമായി ഇതിൽ പെയ്തുതോരുന്നു. കവിയാ യും ജീവചരിത്രകാരനായും പ്രഭാഷകനായും അധ്യാപകനായും പത്രാധിപരായും കൈരളിക്കു പരിചിതനായ ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ സാറിന്റെ വ്യക്തിത്വത്തിലെ പിത്യഭാവം ഈ പുസ്തക ത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു.