*COD & Shipping Charges may apply on certain items.
Review final details at checkout.
₹141
₹170
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മനുഷ്യമനസ്സിന്റെ കാര്യത്തില്‍ ഏറ്റവും അഭിലഷണീയമായ ഗുണം താരള്യം ആണല്ലോ. പക്ഷേ ആ ഗുണമുള്ള മനസ്സ് പ്രവാസി ആകുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് വളരെ ഭീകരമായ അവസ്ഥയാണ്. രക്തം വാര്‍ ന്നുകൊണ്ടേയിരിക്കുന്ന അത് അക്ഷരാര്‍ത്ഥത്തില്‍ വേദനകളുടെ തീച്ചൂള യാണ്. കേരളീയസമൂഹത്തിലെ കാലം ഇത്രയുമായുള്ള ജീവിതത്തില്‍ മുന്‍ പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പരിണതിയാണ് ഇത്. ചരിത്രത്തില്‍ സമാന തകളില്ല. ഒരു പരിഹാരമാര്‍ഗ്ഗവും ആരും നിര്‍ദേശിച്ചിട്ടും ഇല്ല. എന്തുകൊണ്ടു വരുന്നു എന്നല്ലാതെ അവിടെ എന്തനുഭവിക്കുന്നു എന്ന ചോദ്യം വളരെ അടുപ്പം ഉള്ളവര്‍ പോലും ഉന്നയിക്കാറുമില്ല. അതെ മഹാസങ്കടങ്ങളുടെ തേനീച്ചക്കൂട്ടില്‍നിന്ന് ഇറ്റുവീഴുന്ന അമൃതകണങ്ങള്‍ ആണ് ഈ കഥകള്‍. പുതിയ തരം പരീക്ഷണങ്ങള്‍ക്ക് ഇരയാകുന്ന പഴമനസ്സുകളുടെ പ്രതികരണങ്ങളില്‍ ഭാവങ്ങളുടെ പര കോടിയില്‍ വരാവുന്ന അഭാവങ്ങളും തീവ്രവേദനയുടെ നെരിപ്പോടില്‍ ഉരുത്തിരിഞ്ഞ നര്‍മ്മരത്‌നങ്ങളും കാണാം. സി. രാധാകൃഷ്ണന്‍ പ്രവാസ ജീവിതത്തിനോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്ന ഒന്നിലേറെ കഥകളും ഈ സമാഹാരത്തിലുണ്ട്. അവിടെ അതിജീവനവും മരണവും കണ്ണീരും നിസഹായതയുമെല്ലാം ഉണ്ട്. അതൊ രു ജൈവപ്രകൃതിയായി നിറയുന്നു. അതിന്റെ ശക്തി ഉള്ളില്‍ ഉറഞ്ഞിരിക്കുന്ന മധുര മനോജ്ഞമായ ഭാഷയും വിഭ്രമിപ്പിക്കുന്ന ക്രാഫ്റ്റും ആണ്. എവിടെ നിന്ന് കഥ തുടങ്ങിയെന്നും എവിടെ അവസാനിച്ചു വെന്നും തിരിച്ചറിയാനാകാത്ത വിധം വിളക്കിച്ചേര്‍ത്ത വാക്കുകളുടെ ഘടനാ സംവിധാനം. തീര്‍ച്ചയായും അത്തരത്തിലുള്ള നിര്‍മ്മിതികളാല്‍ സുന്ദരമാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും. ശ്രീകണ്ഠന്‍ കരിക്കകം