ജീവിതത്തിന്റെ പുനരാവിഷ്ക്കരണമാണ് സാഹിത്യം. കാലംതെറ്റിവരുന്ന പേമാരിയും ഉരുൾപൊട്ടലും പ്രളയവുമാണ് കഴിഞ്ഞ രണ്ട് വർഷത്തെ കേരളീയ ജീവിതത്തിന്റെ അവിസ്മര ണീയ സംഭവങ്ങൾ. പേമാരിയുടെ താണ്ഡവത്തെ അതിന്റെ എല്ലാ തീവ്രതയോടെ അത് സൃഷ്ടിച്ച ദുരന്തങ്ങളെ ഒരു അനുഭവസ്ഥ നെപ്പോലെ പ്രളയമെന്ന കഥയിൽ ഉള്ളൂർ കെ. സതീശൻ പുനഃസൃഷ്ടിച്ചിരിക്കുന്നു. പ്രണയവും മഹത്വവും അയൽക്കാരായ രണ്ട് കർഷക കുടുംബങ്ങളുടെ ജീവിതത്തിലൂടെ കഥാകൃത്ത് ഭംഗിയായി അവതരിപ്പിക്കുന്നു. പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും സവർണനും അവർണനുമെല്ലാം ഒന്നാകുന്ന അദ്വൈതാനുഭവമായ ദുരിതാശ്വാസ ക്യാമ്പിൽ ഇരുകുടുംബങ്ങളും ചേരുന്നതോടെ കഥ പര്യവസാനിക്കുന്നു. - ഡോ. എം.ആർ. തമ്പാൻ അവതാരികയിൽ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.