പ്രതിലോമ ശക്തികളെ നേരിട്ടും എതിര്‍ത്തു തോല്‍പ്പിച്ചും വേണം ഒരു എഴുത്തുകാരിക്ക് എഴുത്തുകാരിയാവാന്‍. അവളുടെ ഓരോ സൃഷ്ടിയും ഒരു ആത്മബലി തന്നെ! ''പ്രാണന്റെ സൂക്ഷിപ്പുകാര്‍'' ഓര്‍മ്മപ്പെടുത്തുന്നതും ഇതാണ്. ആത്മസംഘട്ടനങ്ങളിലും ആത്മസംഘര്‍ഷങ്ങളിലും പെട്ട് ഉലയുമ്പോഴും എഴുത്തുകാരി ഉള്ളില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന് ആരും പറയാത്തൊരു വാക്കാണ്. ആരും നാളിതുവരെ പറഞ്ഞിട്ടില്ലാത്ത കഥയുമാണ്.