ഒരു വ്യക്തിയോട് മറ്റൊരാൾക്ക് തോന്നുന്ന അഗാധമാ യ വൈകാരികബന്ധമാണ് പ്രണയം. മനുഷ്യബന്ധ ങ്ങൾ ഉടലെടുത്ത അന്ന് മുതലേ പ്രണയവും ഇവിടെ യാത്ര തുടങ്ങിയിരിക്കണം. ബന്ധങ്ങളുടെ വേരുകൾ പടർന്നിരിക്കുന്നത് മാനസിക അടുപ്പത്തിലാണല്ലോ. പ്ര ണയത്തിന്റെ നിലനിൽപും ഈ അടുപ്പത്തിൽ തന്നെ. ശാസ്ത്രീയമായി തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണു കൾ ഡോപമിനുകൾ സെറാടോണിൻ എന്നീ ഹോർ മോണുകൾ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നു. ഇവയുടെ ഏറ്റക്കുറച്ചിൽ പ്രണയം തീവ്രമാകാനും കു റയാനും സാധ്യതയുണ്ടെന്നാണ് വിദഗ്‌ധമതം. പ്രണയത്തിന്റെ നാനാർഥങ്ങൾ വരച്ചിടുകയാണിവിടെ മലയാളത്തിലെ എഴുപതോളം എഴുത്തുകാർ. പ്രണയ മണിക്കനവുകളാണിത്. ഏറ്റവും കുറഞ്ഞവാക്കുകൾ കൊണ്ട് പ്രണയത്തിൻ്റെ വിവിധ ഭാവങ്ങളെയും വർണ ങ്ങളെയും അവർ വരച്ചുചേർക്കുന്നു. ഇതിലും ചെറു തായി പ്രണയത്തെ വർണിക്കാൻ കഴിയില്ല. കുഞ്ഞു വാക്കുകൾ കൂടുതൽ തീവ്രമാണ്. സമകാലികസംഭവ ങ്ങളുമായി കോർത്തിണക്കിയ പ്രണയങ്ങളിൽ ജീവി തത്തിന്റെ കാഴ്ചപ്പാടുകളും സ്വപ്‌നങ്ങളും തകർച്ചക ളും എല്ലാമുണ്ട്. ഇത്തരമൊരു പുസ്‌തകത്തിലേക്കുള്ള യാത്ര വളരെ പെട്ടെന്നായിരുന്നു. അതുസാധ്യമാക്കിയ എല്ലാ എഴുത്തുകാരോടും നന്ദി. പുസ്‌തകം എഡിറ്റു ചെയ്ത മുഹമ്മദലി പൂഞ്ചോലക്കും പേരക്ക ബുക്സി ന്റെ ഹ്യദ്യമായ നന്ദി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.