*COD & Shipping Charges may apply on certain items.
Review final details at checkout.
₹725
₹1000
27% OFF
Hardback
All inclusive*
Qty:
1
About The Book
Description
Author
കാള്‍ മാര്‍ക്‌സിന്റെ അനവധി ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ മാര്‍ക്‌സ് കുടുംബത്തിന്റെ പരിപൂര്‍ണ കഥയടങ്ങിയ ഒരു പുസ്തകവുമില്ല. അദ്ദേഹത്തിന്റെ ഭാര്യ ജെന്നിയിലും അദ്ദേഹത്തിന്റെ മക്കളിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നുതന്നെ വിളിക്കാവുന്ന ഏംഗല്‍സിലും ഹെലന്‍ ഡിമത്തിലും പൂര്‍ണമായും ക്രേന്ദ്രീകരിച്ച ഒരു ഗ്രന്ഥവുമില്ല. ജെന്നിമാര്‍ക്‌സിന്റെയും ഏറ്റവും ഇളയ മകളായ എലിനോറിന്റെയും നിരവധി ജീവചരിത്രങ്ങള്‍ നിലവിലുണ്ട്. പക്ഷേ ഒരു പുസ്തകവും കയ്പും മധുരവും നിറഞ്ഞ അവരുടെ ജീവിതകഥ പറയുകയോ അവരുടെ സംഘര്‍ഷങ്ങള്‍ മാര്‍ക്‌സിന്റെ കൃതികളിലുളവാക്കിയ ഫലം സന്ദര്‍ഭപ്രസക്തിയോടെ അനാവൃതമാക്കുകയോ ചെയ്യുന്നില്ല. മേരിഗബ്രിയേല്‍ അതിനാണ് ശ്രമിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ വിപ്ലവ പ്രവാഹത്തില്‍ ആമഗ്‌നമായ ഉജ്ജ്വലവും സമരോന്മുഖവും അരിശമുളവാക്കുന്നതും ചിരിപ്പിക്കുന്നതും വികാരവേശമാര്‍ന്നതും അന്തിമമായി ദുരന്തപൂര്‍ണവുമായ കഥാപാത്രങ്ങളുടെ ചരിത്രം. എല്ലാറ്റിലുമുപരി വ്യക്തിപരവും രാഷ്ട്രീയപരവുമായ കയ്‌പേറിയ യാഥാര്‍ത്ഥ്യത്തിന്റെ കന്മതിലില്‍ ഇടിച്ചുതകര്‍ന്നുപോയ പ്രതീക്ഷകളുടെ കഥ. വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഗ്രന്ഥം