പലപ്പോഴായി എഴുതിയ മുപ്പത്തിനാല് ചെറുലേഖനങ്ങളാ ണ് പ്രപഞ്ചബോധത്തിൻ്റെ കൂവൽ ഇവയിൽ ഇരുപത്തഞ്ച ണ്ണം മാതൃഭൂമി ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചവയാണ്. സ്നേഹിതനായ എം.പി. ഗോപിനാഥാണ് അതിന് കാരണമായ ത്. ആരോഗ്യമാസികയുടെ എഡിറ്റർ കൃഷ്‌ണകുമാർ അവ ക്രി യാത്മകമായി എഡിറ്റ് ചെയ്‌ത് പ്രസിദ്ധീകരിച്ചു. സി. എ. റിജി യാണ് ഇവയെല്ലാം കമ്പ്യൂട്ടറിൽ നിന്ന് തപ്പിയെടുത്തത്. പുസ് തക പ്രസാധക സംഘം പുസ്‌തകമാക്കാൻ സമ്മതിച്ചു... ഏവ ർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ ചെറുലേഖനങ്ങൾ ഏത് വകുപ്പിൽ പെടുമെന്ന് അറിയി ല്ല. വായനക്കാർ തീരുമാനിക്കട്ടെ. ഈ പുസ്‌തകം ഞാൻ സമർപ്പിക്കുന്നത് ഇ. മാധവനാണ്. മധുവിന്. മധുവുമായി എനിക്ക് നിരന്തര സമ്പർക്കമില്ല. പക്ഷേ ഈ സാധാരണ മനുഷ്യൻ സഹജമായ വിനയവും സഹിഷ് ണുതയും ക്ഷമയും കൊണ്ട് എന്നെ വിസ്മയിപ്പിക്കുന്നു. ഈ ചെറിയ മനുഷ്യന്റെ്റെ ചക്രവാളങ്ങളില്ലാത്ത മനസ്സിനു മുമ്പിൽ ഞാനെത്ര നിസ്സാരൻ! ആ ചെറിയ വലിയ മനുഷ്യന് 'പ്രപഞ്ച ബോധത്തിന്റെ കൂവൽ