*COD & Shipping Charges may apply on certain items.
Review final details at checkout.
₹170
₹200
15% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കലയോടുള്ള ആരാധനകൊണ്ട് എന്റെ ഭാര്യയില്‍നിന്നും ആ ഒരു ധനം മാത്രമേ ഞാന്‍ പ്രതീക്ഷിച്ചുള്ളൂ. ഒന്നുമില്ലായ്മയില്‍നിന്നു രൂപസൗന്ദര്യവും നൃത്തചാതുരിയുംകൊണ്ടു മാത്രം വളര്‍ന്നു വലുതായവള്‍. വീട് അന്യമായതോടെ അവള്‍ മാത്രമായി എന്റെ ലോകം. അവളുടെ ചിലങ്കകള്‍ നിരന്തരം ശബ്ദിക്കുന്ന വീട്. അവളുടെ വളര്‍ച്ചയ്ക്കു വളമാകാന്‍ നിന്നുകൊടുത്ത ഞാന്‍... എനിക്കു വേണ്ടിയിരുന്നതു സ്‌നേഹം മാത്രം. ഇരുപത്തിനാലു മണിക്കൂറും കലോപാസന തുടര്‍ന്ന ഭാര്യ. തന്നെ വീട്ടില്‍ തളച്ചിടുന്ന ആളാകാന്‍ പാടില്ല ഭര്‍ത്താവ് എന്നതായിരുന്നു അവളുടെ നിബന്ധന. ഞാനവളെ എവിടെയും തളച്ചിട്ടില്ല. പൂര്‍ണസ്വാതന്ത്ര്യം നല്‍കി. എന്നിട്ടും... ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തുതന്നെയാ. ആ അധികാരം വിട്ടുകൊടുക്കാന്‍ പാടില്ല. ഒരു ഭര്‍ത്താവും അതേപോലെ ഭാര്യയ്ക്കു ഭര്‍ത്താവിലുമുണ്ട് അവകാശവും അധികാരവും. അത് അവളും സൂക്ഷിക്കണം. ഇല്ലെങ്കില്‍ ഒരു ലോഡ്ജ് മുറിയില്‍ വാടകയ്ക്കു താമസിക്കുന്ന രണ്ടു സഹമുറിയന്മാര്‍ മാത്രമായിരിക്കും ഭാര്യാഭര്‍ത്താക്കന്മാര്‍... ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും ഇഴപൊട്ടലുകളും മനോഹരമായി ചിത്രീകരിക്കുന്ന നോവല്‍.