പ്രസാദമധുരമാണ് ഡോ. എൻ. ജയരാജിന്റെ എഴുത്തും ജീവിതവും. അദ്ധ്യാപനരംഗത്ത് പ്രശസ്തമായ കാൽനൂറ്റാണ്ട്; ആദരണീയമായ രാഷ്ട്രീയ പാരമ്പര്യം. 2006 മുതൽ നിയമസഭാ സാമാജികൻ. ഇപ്പോൾ ഗവണ്മെന്റ് ചീഫ് വിപ്പ്. നദീസംരക്ഷണം സമഗ്രവിദ്യാ വികസനം തുടങ്ങിയ മേഖലകളിൽ നേതൃത്വം. കവി ഗാനരചയിതാവ് അഭിനേതാവ് കോളമിസ്റ്റ് തുടങ്ങി വിവിധതലങ്ങളിൽ സർഗ്ഗാത്മക സാന്നിദ്ധ്യം. ഡോ.ജയരാജിന്റെ കാലോചിതവും ബഹുതലസ്പർശിയുമായ മുപ്പത്തിനാല് പ്രൗഢലേഖനങ്ങൾ സമാഹരിച്ചതാണ് 'പുള്ളിപ്പുലികളും വള്ളിപ്പുലികളും'.-ഡോ. ജോർജ് ഓണക്കൂർ