ഇരുണ്ട നിഴല്പ്പാടുകളുള്ള അധോലോകങ്ങളുടെ അമ്ലഗന്ധിയായ ജീവിതദൃശ്യങ്ങള് പുതുകഥയുടെ സവിശേഷതയാണ്. ഇതിലെ കഥകളെല്ലാം ഈ കാലത്തിന്റെ ഇരുളിലേക്കും ഉരുളിലേക്കും ആപല്ക്കരമായ രോഗകാലത്തിലേക്കും മനുഷ്യവിനിമയങ്ങളിലേക്കും തുളച്ചുകയറുന്ന വെളിച്ചമാണ്. ചുട്ടുപൊള്ളുന്ന ലോഹഭാഷകൊണ്ട് ഇവര് കഥയാല് കാലത്തെ തടുക്കുന്നു. അമല് ദേവദാസ് വി.എം. വി.ഷിനിലാല് സുദീപ് ടി. ജോര്ജ്ജ് അനൂപ് അന്നൂര് ടി.ബി. ലാല് അജിജേഷ് പച്ചാട്ട് നിധീഷ് ജി. വി. കെ. കെ. രമേഷ് കെ എന് പ്രശാന്ത് ജേക്കബ് ഏബ്രഹാം അനീഷ് ഫ്രാന്സിസ് വി. സുരേഷ് കുമാര് ടി. അരുണ്കുമാര് ലിജിഷ എ.ടി. പുണ്യ.സി.ആര് എന്നിവരുടെ കഥകള്