ഇരുണ്ട നിഴല്പ്പാടുകളുള്ള അധോലോകങ്ങളുടെ അമ്ലഗന്ധിയായ ജീവിതദൃശ്യങ്ങള് പുതുകഥയുടെ സവിശേഷതയാണ്. ഇതിലെ കഥകളെല്ലാം ഈ കാലത്തിന്റെ ഇരുളിലേക്കും ഉരുളിലേക്കും ആപല്ക്കരമായ രോഗകാലത്തിലേക്കും മനുഷ്യവിനിമയങ്ങളിലേക്കും തുളച്ചുകയറുന്ന വെളിച്ചമാണ്. ചുട്ടുപൊള്ളുന്ന ലോഹഭാഷകൊണ്ട് ഇവര് കഥയാല് കാലത്തെ തടുക്കുന്നു. വിനോയ് തോമസ് ഫ്രാന്സിസ് നൊറോണ ശ്രീകണ്ഠന് കരിക്കകം മനോജ് വെങ്ങോല പി. എസ്. റഫീഖ് അബിന് ജോസഫ് വിനോദ് കൃഷ്ണ എം.ബി മിനി ശ്രീജിത്ത് കൊന്നോളി വിവേക് ചന്ദ്രന് ഷബിത മജീദ് സെയ്ദ് കെ.വി. മണികണ്ഠന് വി.കെ. ദീപ മിനി പി. സി. പ്രിന്സ് അയ്മനം എന്നിവരുടെ കഥകള്