*COD & Shipping Charges may apply on certain items.
Review final details at checkout.
₹126
₹135
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പച്ചപ്പിന്‍റെ പുതിയ മൊഴികളും വഴികളും കൊണ്ട് അനിതരസാധാരണമായ വഴക്കത്തോടെ കവിതയെ സമീപിക്കുന്ന എഴുത്ത്. ലാളിത്യവും ആഖ്യാന മാധുര്യവുംകൊണ്ട് ശക്തമായ കാവ്യസമാഹാരം. ഈ കാലത്തിന്‍റെ പാരിസ്ഥിതിക വിഷയങ്ങളെ ഇത്രയും സര്‍ഗ്ഗാത്മകമായ ജാഗ്രതയും ഓര്‍മ്മപ്പെടുത്തലുമായി ആവിഷ്കരിക്കുന്നു എന്നതാണ് ജയറാം വാഴൂരിന്‍റെ കവിതയെ വ്യത്യസ്തമാക്കുന്നത്. ദുരയും അഹങ്കാരവും അജ്ഞതയും മൂലം സ്വന്തം ശവപ്പറമ്പില്‍ വിജയക്കൊടി നാട്ടി നില്‍ക്കുന്ന പുതിയകാല മനുഷ്യനോടാണ് ജയറാം വാഴൂരിന്‍റെ കവിതകള്‍ സംസാരിക്കുന്നത്. അസാധാരണവും മൗലികവും എന്നാല്‍ പരിചിതവുമായ ദൃശ്യങ്ങള്‍ കവിതയിലുടനീളം നിറഞ്ഞുകിടക്കുന്നു. ഇത്തരം മൗലികമായ കാഴ്ചയാണ് ജയറാം വാഴൂരിനെ വര്‍ത്തമാനകാലത്ത് പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കാന്‍ കഴിയുന്ന കവിയാക്കി മാറ്റുന്നത്. ആലങ്കോട് ലീലാകൃഷ്ണന്‍.