പൗരാണിക വേണാടിൻ്റെ സംസ്കാരത്തിലും സാമ്പത്തിക സ്ഥിതിയിലും പുത്തൻ ഉണർവ് ഉണ്ടാക്കിയ ദിവാനാണ് രാജാകേശവദാസൻ. ആലപ്പുഴ പട്ടണത്തിന്റെ മാത്രമല്ല വേണാടിലെ പല ദേശങ്ങളിലും വികസനത്തിന്റെ അദ്ധ്യായങ്ങളെഴുതി ചേർത്തത് രാജാകേശവദാസന്റെ കാലത്താണ്. ആധുനിക തിരുവിതാംകൂറിലേക്കുള്ള വാതിലുകൾ രാജാകേശവദാസൻ്റെ ചൊൽപ്പടിയിൽ ഒതുങ്ങുന്നതായിരുന്നു. അദ്ദേഹത്തെപ്പറ്റി സമഗ്രമായ അറിവ് പകരുന്ന ഈ ഗ്രന്ഥം എഴുതിയിരിക്കുന്നത് പുതുതലമുറയിലെ എഴുത്തുകാരിയായ രാധാനായർ ആണ്.