അറിവ് വെളിച്ചമാണ്. ജീവിതപ്പാതയിലെ വെളിച്ചം.അന്ധകാരത്തിലൂടെ അലയുമ്പോൾ കൺതുറപ്പിക്കുന്ന വെളിച്ചം. അതാണ് രാമായണം… മനുഷ്യാവതാരമായ രാമന്റെ അയനം ഒരു ജീവിതഗാഥയായി പരിണമിയ്ക്കുന്ന അതിമനോഹരമായ ആവിഷ്കാരമാണ് ഈ ഗ്രന്ഥത്തിൽ ആദ്യന്തം നമുക്ക് കാണാൻ കഴിയുന്നത്. രചയിതാവിന്റെ നിരന്തരമായ വായനയും വിചിന്തനവും രാമായണത്തെ കടഞ്ഞെടുത്ത ഒരു നവനീതമായി നമുക്ക് അനുഭവിക്കുവാൻ കഴിയും. രാമായണം മനുഷ്യമനസ്സുകൾക്ക് ഒരു ദിവ്യൗഷധമായി പരിണമിയ്ക്കുന്നു എന്ന പ്രസ്താവനയോടെ ആരംഭിയ്ക്കുന്ന രാമായണവിചാരത്തിൽ മുപ്പത്തിരണ്ട് ഹ്രസ്വലേഖനങ്ങൾ അടങ്ങിയിരിക്കുന്നു. രാമനാമം കൊണ്ട് നമുക്ക് കിരാതസംസ്കാരം വെടിഞ്ഞ് മനുഷ്യനായി ഋഷിയായി പരിണമിയ്ക്കുവാൻ കഴിയട്ടെ - അവതാരികയിൽ ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.